Wednesday 8 October 2014

         HSS KOOTHATTUKULAM


 
 OUR FOUNDER



 കൂത്താട്ടുകുളം ഗ്രാമാപഞ്ചായതിന്റ്റെ  അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്‌ ഹയർ സെക്കണ്ടറി സ്കൂൾ കൂത്താട്ടുകുളം . ഇതിന്റ്റെ  മാനേജർ ശ്രീമതി ചന്ദ്രികാ ദേവിയാണ് . സ്കൂൾ കെട്ടിടം , കളിക്കളം ഉൾപ്പടെ മൂന്നര ഏക്കറോളം സ്ഥലം ഈ സ്ഥാപനത്തിനുണ്ട്. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്ഥാപനതിലുള്ളത്.
        ഹയർ  സെക്കണ്ടറി സ്കൂൾ,  കൂത്താട്ടുകുളം 1936 ൽ സ്ഥാപിതമായി. ഇതിന്റ്റെ സ്ഥാപകനും ആദ്യകാല മാനേജരും അതിമണ്ണ്‍ ഇല്ലത്ത് ബ്രഹ്മശ്രീ എ.കെ. കേശവൻ നമ്പൂതിരിയാണ്. അദ്ദേഹം കൂത്താട്ടുകുളം ഗ്രാമാപഞ്ചായതിന്റ്റെ ആദ്യത്തെ വില്ലേജ് യുണിയൻ പ്രസിഡണ്ടും തിരുവിതാംകൂർ പോപ്പുലർ അസംബ്ലിയിലെ അംഗവുമായിരുന്നു. സാമൂഹ്യ പരിഷ്ക്കർതാവായ അദ്ദേഹം 1936-ൽ കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം നാനാജാതി മതസ്തർക്കു തുറന്നു കൊടുക്കുകയും ക്ഷേത്രത്തിന്റ്റെ ഊട്ടുപുരയിൽ ജാതിഭേതമന്യേ എല്ലാവിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി 'ഇംഗ്ലീഷ് ഹൈസ്ക്കൂൾ കൂത്താട്ടുകുളം ' എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. 1942 -ൽ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഈ സ്ഥാപനം സ്വന്തം ചെലവിൽ പണികഴിപ്പിച്ചതാണ് എങ്കിലും ഒരു പ്രത്യേക പേര് നൽകാതെ ഈ പ്രദേശതിന്റ്റെ സർവ്വതോന്മുഖമായ വികസനത്തിനായി സമർപ്പിക്കുകയാണ്  ചെയ്തത്. 1952-ൽ ഇത് ഹൈസ്ക്കൂൾ ആക്കി ഉയർത്തുകയും 1954-ൽ ആദ്യത്തെ SSLC  ബാച് പരീക്ഷ എഴുതുകയും ചെയ്തു. 2014-ൽ  ഹയർ  സെക്കണ്ടറി ആയി ഉയർത്തി. 
        ഈ സ്കൂളിനെ പ്രശസ്തിയിലേക്ക്‌ നയിച്ച പ്രമുഖ പ്രധാന അദ്ധ്യാപകർ ശ്രീ. എൻ. എ നീലകണ്‌ഠപിള്ള , എസ്. നാരായണൻ മൂത്തത്, ശ്രീ.പി .ജെ  ജോസഫ്‌ പള്ളിക്കാപറമ്പിൽ, ശ്രീ. എ. കെ കേശവൻ നമ്പൂതിരി, ശ്രീ. സി.വി   മാത്യു , ശ്രീ കെ. സുകുമാരൻ നായർ, ശ്രീ.കെ.ജെ സ്കറിയ, ശ്രീ. മാണി പീറ്റർ, ശ്രീ. എൻ. പി ചുമ്മാർ എന്നിവരാണ്. അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരിൽ പ്രശസ്ത സേവനം കാഴ്ച്ച വച്ചവരാണ്.
        ഈ വിദ്യാലയത്തിന് നാട്ടുകാരുടേയും രക്ഷകർത്താക്കളുടെയും  സഹകരണം വേണ്ടുവോളം ലഭിക്കുന്നുണ്ട്. 2012, 2013 എന്നീ വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം ഈ സ്കൂളിനു കൈവരിക്കാൻ സാധിച്ചു.    

No comments:

Post a Comment